പത്മജ കോൺഗ്രസിലേക്ക് മടങ്ങണമെങ്കിൽ സംഘ്പരിവാർ നിലപാട് ഉപേക്ഷിക്കണം; ദീപ്തി മേരി വർഗീസ്.

0

കോൺഗ്രസിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പത്മജ വേണുഗോപാൽ സംഘ്പരിവാർ നിലപാടുകൾ ഉപേക്ഷിച്ചെന്ന് സ്വന്തം നാവുകൊണ്ട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. സംഘ്പരിവാർ ശക്തികളുടെ പ്രവർത്തനങ്ങൾ രാജ്യത്തിന് അപകടകരമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത്. സമാനമായ നിലപാട് സ്വീകരിക്കാൻ പത്മജയും തയ്യാറാകണമെന്നാണ് പ്രവർത്തകരുടെ വികാരമെന്നും അവർ പറഞ്ഞു. സംഘ്പരിവാർ ശക്തികളോടുള്ള പത്മജയുടെ നിലപാടിൽ ഇപ്പോഴും വ്യക്തതയില്ലെന്നും, കോൺഗ്രസിലേക്ക് മടങ്ങിവരാനാണ് ഉദ്ദേശമെങ്കിൽ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരെപ്പോലും വിശ്വാസത്തിലെടുക്കണമെന്നും ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed