കാനഡയിൽ ഇന്ത്യൻ യുവാവിനെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

0

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യൻ യുവാവിനെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സറേയിൽ താമസിച്ചിരുന്ന 25കാരനായ തുഷാർ ശർമയാണ് മരിച്ചത്. ലാങ്ലെയിൽ കത്തിക്കൊണ്ടിരുന്ന കാറിനുള്ളിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിലൂടെയാണ് മരിച്ചത് തുഷാറാണെന്ന് സ്ഥിരീകരിച്ചത്.

ഒക്ടോബർ 29ന് രാത്രി 10.30ഓടെയാണ് കാർ കത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനിടെയാണ് കാറിനുള്ളിൽ ഒരാളുണ്ടെന്ന് കണ്ടെത്തിയത്. തുഷാറിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ചതിന് പിന്നാലെ കൊലപാതകമെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ എത്രപേർക്ക് പങ്കുണ്ടെന്നും കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *