സ്വർണവില ഒറ്റയടിക്ക് കുത്തനെ കൂടി, ഇന്ന് കൂടിയത് 520 രൂപ.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കൊച്ചിയിൽ സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയും പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി ഉയർന്നു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 840 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു വിപണിയിലെ നിരക്ക്.