129 ദിവസമായി സമരം; വളർമതി അറസ്റ്റിൽ, നിരാഹാരം ഏറ്റെടുത്ത് ഉദ്യോഗാർത്ഥി.

0

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ 129 ദിവസമായി തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം കൂടുതൽ സംഘർഷത്തിലേക്ക്. സമരപ്പന്തൽ പൊളിച്ചുനീക്കിയ പോലീസ് നടപടിക്ക് പിന്നാലെ പന്തൽ പുനഃസ്ഥാപിച്ച ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമിതിക്കുമെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. പോലീസിനെ തടഞ്ഞെന്നാരോപിച്ച് യുവമോർച്ച പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെ നിരാഹാര സമരം ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ ഏറ്റെടുത്തു. റാങ്ക് പട്ടികയിൽനിന്ന് നിയമനം നൽകണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനമെടുക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. കോടതി നിർദേശപ്രകാരവും നിരവധി തവണ നോട്ടീസ് നൽകിയ ശേഷവുമാണ് സ്ഥിരം സമരപ്പന്തൽ പൊളിച്ചുനീക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *