104 കിലോമീറ്റർ വേഗതയിൽ ആഡംബരക്കാർ.

0

കൊച്ചി: അഡീഷണൽ ജഡ്ജിയുടെ 17 വയസ്സുകാരനായ മകൻ ഓടിച്ച ആഡംബരക്കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിർണായക വീഡിയോ തെളിവ് പുറത്ത്. എട്ടു സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പതിനേഴുകാരന്റെ ഫോണിൽനിന്ന് പോലീസ് കണ്ടെത്തിയത്. കാർ മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. എന്തിനാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
അഡീഷണൽ ജഡ്ജിയെ ആലുവയിലെ ഫ്ലാറ്റിലെത്തി പോലീസ് ചോദ്യം ചെയ്തു. തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജി പോലീസിനോട് പറഞ്ഞത്. ഇതിനിടെ, പതിനേഴുകാരൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. അക്കൗണ്ട് നീക്കം ചെയ്തതിന്റെ കാരണവും പരിശോധിക്കും.
ഇന്ന് എ.ഡി.ജി.പി. പി.വി. ജയൻ കുടുംബത്തെ കാണും. കേസിന്റെ തുടർനടപടികൾ സംബന്ധിച്ച് ചർച്ച നടക്കും. പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) ആണ് ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലുണ്ടായ അപകടത്തിൽ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *