സ്വർണ്ണവിലയിൽ വൻകുതിച്ചുചാട്ടത്തിന് പിന്നാലെ ഇടിവ് [GOLD UPDATE].

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് വില വീണ്ടും 1,10,000 രൂപയ്ക്ക് താഴെയെത്തി. ഇന്നത്തെ വിപണി വില അനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1,09,680 രൂപയാണ് നിരക്ക്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലുമെത്തി.