സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലെത്തി. പവൻ വിലയിൽ 760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,08,720 രൂപയായി താഴ്ന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 2,320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും കുറവാണ് ഉണ്ടായിട്ടുള്ളത്.