സംസ്ഥാനത്ത് എത്തിയ 335 പുതിയ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ്.

0

തിരുവനന്തപുരം : സംസ്ഥാനത്ത് എത്തിയ 335 പുതിയ 108 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ആംബുലൻസുകളുടെ താക്കോൽ ദാനം നിർവഹിക്കും. ഡോ. ശശി തരൂർ എം.പി, നഗരസഭ മേയർ അഡ്വ. വി.വി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് വിന്യസിക്കുന്ന 335 ആംബുലൻസുകളിൽ 315 ബേസിക് ലൈഫ് സപ്പോർട്ട് (BLS), വെന്റിലേറ്റർ സൗകര്യമുള്ള 14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS), നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള6 നിയോനേറ്റൽ ആംബുലൻസുകൾ ഉൾപ്പെടുന്നുണ്ട്.ആദ്യമായാണ് നിയോനേറ്റൽ, അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ കേരളത്തിൽ 108ന്റെ ഭാഗമായി വിന്യസിക്കുന്നത്. പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ നിലവിൽ സർവീസ് നടത്തുന്ന 316 പഴയ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ പൂർണമായും പിൻവലിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed