വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി.

വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിലായി. എം ഡി എം എ, കഞ്ചാവ്, 1.5 ഗ്രാം ചരസ്സ് എന്നിവയാണ് യുവാവിൽ നിന്നും
പിടിച്ചെടുത്തത്.
സംഭവത്തിൽ എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പാറയിൽ റോഡിൽ ആൻസൺ ആണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
എം ഡി എം എ കച്ചവടത്തിലൂടെ പ്രതി സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും ഇയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.