വിദേശ നാവിഗേഷനെ ആശ്രയിക്കേണ്ട; ഇന്ത്യയുടെ NVS-03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ.

0

ഗതിനിർണയത്തിനായി (നാവിഗേഷൻ) വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച എൻവിഎസ്-03 (NVS-03) ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ നാവിഗേഷൻ സാറ്റലൈറ്റ് പരമ്പരയിലുള്ള ഉപഗ്രഹം, ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ജിഎസ്എൽവി- എഫ് 18 (GSLV-F18) വിക്ഷേപണ വാഹനത്തിലാണ് കുതിച്ചുയർന്നത്. അർധരാത്രി 11.51-ന് കുതിച്ചുയർന്ന ഉപഗ്രഹം, 18 മിനിറ്റ് 50 സെക്കൻഡിൽ (പുലർച്ചെ 12.09-ന്) വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ പ്രവേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *