വന്ദേ ഭാരത് തട്ടി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

കോഴിക്കോട് : അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലെത്തിയ പെൺകുട്ടി ട്രെയിൻ തട്ടി മരിച്ചു. വടകര ഇരിങ്ങലിൽ വന്ദേ ഭാരത് ട്രെയിൻ തട്ടിയാണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം സംഭവിച്ച്ത്.. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്. അങ്കമാലിയിലെ കോളേജിൽ ഡിഗ്രി/പ്ലസ് കോഴ്സിന് പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലെത്തിയ പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും.അപകടത്തെ തുടർന്ന് പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്