മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണമായ അന്ത്യം.

വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണ് പരുമ്പെല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്.
വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു മരിച്ച അക്ഷയ്. സംഭവംവെള്ളൂര്ക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിര്‍മിച്ച മൂന്നുനില കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അക്ഷയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.