ബജറ്റിൽ 2.5 കോടി; പുത്തൂരിലെ ആറ് പാലങ്ങൾ നവീകരിക്കുന്നു, എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന.

ബജറ്റിൽ 2.5 കോടി; പുത്തൂരിലെ ആറ് പാലങ്ങൾ നവീകരിക്കുന്നു, എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന
പുത്തൂർ: 2026-27 സംസ്ഥാന ബജറ്റിൽ 2.5 കോടി രൂപ അനുവദിച്ച ഒല്ലൂർ മണ്ഡലത്തിലെ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആറ് പാലങ്ങളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി കെ. രാജൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി.
തുളിയാംകുന്ന്, പല്ലുദേവർ, തെങ്ങൻതറ, മണ്ണാവ്, കൈരളി, പുഴമ്പള്ളം തുടങ്ങിയ പാലങ്ങളിലാണ് സന്ദർശനം നടത്തിയത്.
പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ,
ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് ശ്രി വിദ്യാരാജേഷ്
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ *മെമ്പർമാരായ *രാജി ഗിരിജി, മിനി ഉണ്ണികൃഷ്ണൻ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ
അഖിൽ പി എസ് പ്രിൻസിഅക്കരപുറം,
ബിന്ദു കാട്ടുങ്ങൽഅൽ
പഞ്ചായത്ത്മെമ്പർമാരായ അജോചാണ്ടി
സന്തോഷ് എം.പി.
കെ.വി. സജു*, തുടങ്ങിയവരും PWD ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
- തുളിയാംകുന്ന്, പല്ലുദേവർ, മണ്ണാവ് പാലങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും.
- കൈരളി പാലത്തിൽ ഇൻവെസ്റ്റിഗേഷൻ നടത്തി പ്രത്യേക വർക്ക് പ്ലാൻ തയ്യാറാക്കും.
- തെങ്ങൻതറ, പുഴമ്പള്ളം പാലങ്ങളിൽ ഡീപ്പനിങ് നടത്തും.
എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കാൻ എം.എൽ.എ നിർദ്ദേശം നൽകി. ഇൻവെസ്റ്റിഗേഷനായി ടെൻഡർ നടപടി ഉടൻ തുടങ്ങും. മൂന്ന് മാസത്തിനുള്ളിൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ഡിസൈൻ വിങ് അനുമതിയോടെ നിർമ്മാണ ടെൻഡറിലേക്ക് കടക്കും.
സന്ദർശനത്തിന് ശേഷം പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗത്തിൽ വൈസ് പ്രസിഡന്റ് മിനി റെജി, സി.കെ. തിലകൻ, പ്രിയങ്ക സനീഷ്, രേഖ ചാക്കോ, സേതുമാധവൻ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.
പാലം നവീകരണത്തിലൂടെ യാത്ര സുഗമമാകുന്നതിനൊപ്പം ജലലഭ്യത ഉറപ്പാക്കി നശിച്ചുപോയ കൃഷിയിടങ്ങളിൽ കൃഷി പുനരാരംഭിക്കാനും സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.