പശ്ചിമേഷ്യൻ സംഘർഷം; ഇതുവരെ 23 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം.

0

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഫെബ്രുവരി 28 മുതൽ ഇതുവരെ 23 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. ഇതിൽ 15 പേർ ചരക്കുകപ്പലുകളിലെ നാവികരാണ്.
ഇതിനുപുറമേ, യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കരിങ്കടലിലുണ്ടായ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടു. രണ്ടുപേരെ കാണാതായതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
രാജ്യാന്തര സമുദ്രപാതകളിൽ നാവികരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *