ദേശീയപാതയിൽ മരണപ്പാച്ചിൽ; സുരക്ഷാ വീഴ്ചകൾക്കെതിരെ പ്രതിഷേധം ശക്തം.

0

തൃപ്രയാർ മേഖലയിൽ ദേശീയപാതയിലെ അശാസ്ത്രീയ വാഹന പാർക്കിങ്ങും നിർമാണത്തിലെ സുരക്ഷാ വീഴ്ചകളും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. വലപ്പാട് ആനവിഴുങ്ങിയിൽ മേൽപ്പാലത്തിൽ നിർത്തിയിട്ടിരുന്ന നിർമാണക്കമ്പനിയുടെ ലോറിയിൽ കാർ ഇടിച്ച് കോഴിക്കോട് സ്വദേശി രവീന്ദ്രൻ (60) മരിച്ചതോടെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ മാസങ്ങളിലും കൈപ്പമംഗലം, എടമുട്ടം, നാട്ടിക, തളിക്കുളം തുടങ്ങിയ മേഖലകളിൽ ദേശീയപാതയിലെ അപകടങ്ങളിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. അനധികൃത പാർക്കിങ്, അപകടസൂചനാ ബോർഡുകളുടെ അഭാവം, ബാരിക്കേഡുകൾ സ്ഥാപിക്കാത്തത്, നിർമാണത്തിലെ അശാസ്ത്രീയത എന്നിവയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദേശീയപാത അതോറിറ്റിയും ഹൈവേ പൊലീസും നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed