തൃശൂർ പൂരം അട്ടിമറി: ക്രൈംബ്രാഞ്ച് റിപ്പോർട്ട് സർക്കാരിന് കൈമാറി.

തൃശൂർ പൂരം അട്ടിമറിയിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് കൈമാറി. കേസിൽ തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ അടക്കം 8 പ്രതികൾ. ക്രൈംബ്രാഞ്ച് മേധാവി കഴിഞ്ഞ ദിവസം റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിരുന്നു