തുലാവർഷം കനക്കുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്.

കേരളത്തിൽ തുലാവർഷം ശക്തമായതിനെ തുടർന്ന് ഇന്ന് (ഒക്ടോബർ 23, 2026) 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് (തീവ്ര മഴ മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് ( ശക്തമായ മഴ മുന്നറിയിപ്പ് )ആണ്. നാളെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്.