ചികിത്സാ അനാസ്ഥ ആരോപിച്ച് പരാതി; പരിയാരത്തും എറണാകുളം ജനറൽ ആശുപത്രിയിലും.

0

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഹൃദയ വാല്‍വ് ശസ്ത്രക്രിയക്ക് ആയി എത്തിയതായിരുന്നു ഫാത്തിമ. ഇന്നലെ രാവിലെ 9 മണിക്കാണ് ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറ്റിയത്. പിന്നീട് ബന്ധുക്കള്‍ക്ക് ഒരു വിവരവും നല്‍കിയില്ല. ഒടുവില്‍ രാത്രിയോടെ രോഗി മരിച്ചെന്ന് അറിയിക്കുകയായിരുന്നു എന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *