‘ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു’; അഭിജീത് ദീപ്കെയുടെ പരിഹാസം.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും ഡൊണാൾഡ് ട്രംപിനും തിരിച്ചടി നേരിട്ടതിനെ പരിഹസിച്ച് സി.പി.ഐ സ്ഥാപകൻ അഭിജീത് ദീപ്കെ. ഗ്യാനേഷ് കുമാർ അമേരിക്കയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലായിരുന്നുവെന്നായിരുന്നു പരിഹാസം.
ഇന്ത്യയിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ദീപ്കെയുടെ പ്രതികരണം. അർഹരായ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.