കോഴിക്കോടിനെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ.

കോഴിക്കോട്: കോഴിക്കോടിനെ അവഹേളിക്കുന്ന പരാമർശവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ. ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോടെന്ന് അദ്ദേഹം ആരോപിച്ചു.
മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുടെ കേന്ദ്രം കോഴിക്കോടാണെന്നും ഇവരെല്ലാം രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് കോഴിക്കോട് കടപ്പുറത്താണെന്നും ഉണ്ണികൃഷ്ണൻ മാസ്റ്റർ ആരോപിച്ചു.