കുൽഗാം ഏറ്റുമുട്ടൽ: 15 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ദേവ്സാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ തൊയ്യിബ ഭീകരസംഘടനയുടെ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പൊലീസ് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സങ്കൽപോറയിലെ ഒരു പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫിനോട് കീഴടങ്ങാൻ സുരക്ഷാസേന ആവശ്യപ്പെട്ടെങ്കിലും ഇയാൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബർ 11ന് കുൽഗാമിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടായിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഏറ്റുമുട്ടലിനു പിന്നാലെ പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്