കുന്നംകുളം – വടക്കാഞ്ചേരി റോഡിൽ ബോലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കുന്നംകുളം – വടക്കാഞ്ചേരി റോഡിൽ അയ്യപ്പത്ത് റോഡിന് സമീപം ബോലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടുപ്പൂട്ടി ഉരുളിക്കുന്ന് ഇലവന്തറ വീട്ടിൽ രമേശിന്റെ മകൻ രാഹുൽ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉരുളിക്കുന്ന് സ്വദേശി ബെർലിന്‍ പരിക്കേറ്റു.
(തൃശ്ശൂർ/കുന്നംകുളം)