ദുർഗന്ധം സമ്മാനിച്ച് വടക്കാഞ്ചേരി നഗരസഭയുടെ ” സർവ്വ ശുദ്ധി ” വേസ്റ്റ് ബോക്സുകൾ.

0

വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ഓട്ടുപാറ ബസ് സ്റ്റാൻഡിൽ ബസ് കയറാനായി കാത്തുനിൽക്കുന്ന വിദ്യാർത്ഥികളും യാത്രക്കാരുമാണ് ദുർഗന്ധം കൊണ്ട് മൂക്കുപൊത്തി സഹികെട്ട് നിൽക്കേണ്ടി വരുന്നത്. വടക്കാഞ്ചേരി നഗരസഭ ഏവർക്കും മാതൃകയായി അവാർഡുകൾ കരസ്ഥമാക്കിയ മികച്ച നഗരസഭ എന്ന് അറിയപ്പെടുമ്പോഴാണ് ഈ അവസ്ഥ എന്നതാണ് ഏറെ വിഷമകരം. ബസ്റ്റാന്റിലെ പ്രവേശന റോഡിന്റെ വശത്തായി സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ ഡയപ്പറുകളും, സാനിറ്ററി പാഡുകളും, ദുർഗന്ധം വഹിക്കുന്ന മറ്റ് വേസ്റ്റുകളും കൊണ്ട് നിറഞ്ഞുകവിയുമ്പോഴും തികഞ്ഞ അനാസ്ഥയാണ് നഗരസഭയിലെ ശുചീകരണ പ്രവർത്തികൾ നിർവഹിക്കുന്ന ജീവനക്കാരിൽ നിന്നും ഉണ്ടാകുന്നതെന്ന് സമീപവാസികളായ കടകളിലെ തൊഴിലാളികളും , ഓട്ടോ ജീവനക്കാരും , ബസ് ജീവനക്കാരും , യാത്രക്കാരും , വിദ്യാർത്ഥികളും ഒന്നടങ്കം പരാതി പറയുന്നു. ഇത്രയും രൂക്ഷമായ ദുർഗന്ധം ഉണ്ടായിട്ടും, പല തവണ പരാതികൾ പറഞ്ഞിട്ടും ആഴ്ചകളോളം ഈ മാലിന്യം ഇതേ നിലയിൽ ദുർഗന്ധം വമിച്ച് കൊണ്ട് യാത്രക്കാർക്ക് അസഹ്യമായ തലവേദന സൃഷ്ടിക്കുകയാണ്. തൊട്ടടുത്തുള്ള ഓട്ടോ ജീവനക്കാരും , കടകളിലെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ പോലും പ്രയാസപ്പെടുന്നതായി പറയുന്നു. വേസ്റ്റുകൾ ഈ ബോക്സുകളിൽ നിന്നും മാറ്റുന്ന പ്രവൃത്തികൾ പ്രഹസനമായി മാത്രമായാണ് നടക്കുന്നതെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. അധികൃതരുടെ അനാസ്ഥയിൽ പൊതുജനങ്ങൾ വലയുന്നത് ശ്രദ്ധയിൽ പെടുത്തുന്നതോടൊപ്പം, ഒന്നോ രണ്ടോ ദിവസങ്ങൾ ഇടവിട്ട് ഈ ബോക്സുകളിൽ നിക്ഷേപിച്ച അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയോ, അല്ലാത്തപക്ഷം ഈ ബോക്സുകൾ തന്നെ ഇവിടെ നിന്നും മാറ്റുകയോ ചെയ്യണമെന്നതാണ് ജനങ്ങളുടെ പൊതുവായ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *