എരുമപ്പെട്ടിയിൽ കാനയിൽ വീണ് 73കാരന് ഗുരുതര പരിക്ക്.

0

വടക്കാഞ്ചേരി–ചാവക്കാട് സംസ്ഥാനപാതയിൽ എരുമപ്പെട്ടിയിൽ കാനയിൽ വീണ് 73കാരന് ഗുരുതരമായി പരിക്കേറ്റു. കുഴുപ്പുള്ളി സ്വദേശി ഐസക് ജോസഫാണ് അപകടത്തിൽപ്പെട്ടത്. പാത സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനയ്ക്ക് മുകളിൽ നടപ്പാത ഒരുക്കുന്നുണ്ടെങ്കിലും ചില ഭാഗങ്ങളിൽ സ്ലാബുകൾ സ്ഥാപിക്കാത്തത് അപകടഭീഷണിയാകുന്നു. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും ഒരു വയോധിക കുഴിയിൽ വീണിരുന്നു. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും നടപ്പാതകളിലെ കൈയേറ്റം ഒഴിവാക്കി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *