ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം, 20 ഓളം പേർക്ക് പരിക്ക്.

ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെ ഗുലാർ ബസാറിന് സമീപമാണ് അപകടം നടന്നത്. പാലത്തിൽനിന്ന് ഏകദേശം നൂറ് മീറ്റർ താഴെയുള്ള ആഴത്തിലുള്ള മലയിടുക്കിലേക്കാണ് ബസ് പതിച്ചത്.
ഏകദേശം 35 യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. വിവരം അറിഞ്ഞയുടൻ ബയാസി, ധൽവാല എന്നിവിടങ്ങളിൽനിന്നുള്ള ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ ബസിൽനിന്ന് പുറത്തെടുത്ത് ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.