അന്ധതയ്ക്ക് അവസാനം? Neuralink കൊണ്ടുവരുന്നത് കാഴ്ചയുടെ പുതിയൊരു യുഗം! 🧠👁️

Elon Musk-ന്റെ Neuralink വികസിപ്പിക്കുന്ന “Blindsight” എന്ന ബ്രെയിൻ ഇംപ്ലാന്റ് സാങ്കേതികവിദ്യ കാഴ്ച നഷ്ടപ്പെട്ടവർക്കും വീണ്ടും കാഴ്ച്ച ലഭിക്കും..
കണ്ണുകളും Optic Nerve-ഉം പ്രവർത്തനരഹിതമായാലും, Visual Cortex (തലച്ചോറിലെ കാഴ്ച പ്രോസസ്സ് ചെയ്യുന്ന ഭാഗം) പ്രവർത്തനക്ഷമമാണെങ്കിൽ, നേരിട്ട് തലച്ചോറിലേക്ക് വിവരങ്ങൾ എത്തിച്ച് കാഴ്ച പുനഃസൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അതിലും അതിശയകരമായത് — ജനനം മുതൽ അന്ധരായവർക്കും കാഴ്ച നൽകാൻ കഴിയും . 😱
“അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ, ആദ്യത്തെ vision devices മനുഷ്യരിൽ ഘടിപ്പിക്കാൻ പോകുന്നു. ജനനം മുതൽ 100% അന്ധരായവരാണെങ്കിൽ പോലും, Visual Cortex-ലേക്ക് (തലച്ചോറിലെ കാഴ്ച നിയന്ത്രിക്കുന്ന ഭാഗം) നേരിട്ട് വിവരങ്ങൾ എത്തിച്ച് കാഴ്ച നൽകാൻ കഴിയും.
അവിടെ തീരുന്നില്ല… 👀
🚀 ദീർഘകാല ലക്ഷ്യങ്ങളിൽ Ultra-HD vision, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് തുടങ്ങിയ മനുഷ്യന്റെ സ്വാഭാവിക കാഴ്ചയ്ക്ക് പുറത്തുള്ള വിവരങ്ങൾ തിരിച്ചറിയാനുള്ള കഴിവുകൾ വരെ ലഭിക്കും.