സ്വർണവില കൂപ്പുകുത്തുന്നു; ഇന്ന് കുറഞ്ഞത് വൻ തുക.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. വില കുറഞ്ഞതോടെ ഇന്ന് ഗ്രാമിന് 13,515 രൂപയിലും പവന് 1,08,120 രൂപയിലുമാണ് വിപണിയിൽ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.