സംസ്ഥാനത്ത് മഴ കനക്കുന്നു; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വടക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം.

0

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കൂടി പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ ഏഴ് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് നിലവിലുള്ളത്. അതേസമയം, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *