വൈദ്യുതി കരാർ വിവാദം.

0

വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി സർക്കാരിന് തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും ദീർഘകാല വൈദ്യുതി ആവശ്യകതയെക്കുറിച്ചുള്ള കാര്യങ്ങളാണ് ബോർഡ് ആവർത്തിച്ച് അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ജിഎൻഎയുമായി ഇനി കരാറുണ്ടാകില്ലെന്നും നിലവിലെ കരാർ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ സിന്നാർ നിലയത്തിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും താനും ഒരു മാസം മുമ്പ് ഡൽഹിയിൽ നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു. കേരളത്തിന് ദീർഘകാലത്തേക്ക് കൂടുതൽ വൈദ്യുതി ആവശ്യമുണ്ടെന്നും വേനൽക്കാലത്ത് ആവശ്യകത വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കെഎസ്ഇബി റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ഇബി മുഖ്യമന്ത്രിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും ബോർഡിന്റെ പ്രയാസങ്ങൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി നിലവിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed