വെള്ളിക്കുളങ്ങരയിലെ യാത്രാദുരിതത്തിന് അറുതിയാകുന്നു

വെള്ളിക്കുളങ്ങര: കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള മലയോരമേഖലയിലെ ജനങ്ങളുടെ ദുരിതയാത്രയ്ക്ക് പതിറ്റാണ്ടുകൾക്കുശേഷം പരിഹാരമാകുന്നു. ചാലക്കുടി, കൊടകര മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സി. സർവീസുകൾക്ക് പുറമെ 42 സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന പ്രധാന റോഡാണിത്. വെള്ളിക്കുളങ്ങര ജങ്ഷൻ മുതൽ ഗവ. എൽ.പി. സ്കൂൾ വരെയുള്ള 550 മീറ്റർ റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി ബി.എം.ബി.സി. നിലവാരത്തിൽ ടാറിങ് നടത്തുന്നത്. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.