തണ്ണീർക്കായലിലെ ജലനിരപ്പ് ഉയർന്നു; ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിട്ടു

0

മുല്ലശ്ശേരി: തണ്ണീർക്കായൽ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടിനെ തുടർന്ന് ദുരിതത്തിലായ പ്രദേശവാസികൾക്ക് താൽക്കാലിക ആശ്വാസമായി ഇടിയഞ്ചിറ റെഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ഏതാനും ദിവസങ്ങളായി തണ്ണീർക്കായൽ മേഖലയിലെ വീടുകൾ വെള്ളക്കെട്ടിലായ സാഹചര്യത്തിലാണ് നടപടി. ജനപ്രതിനിധികളും ഇറിഗേഷൻ, കൃഷിഭവൻ ഉദ്യോഗസ്ഥരും കോൾപ്പടവ് കർഷകസംഘം ഭാരവാഹികളും കനാൽ ബണ്ട് പ്രദേശത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് നടത്തിയ കൂടിയാലോചനയിലാണ് വേലിയിറക്ക സമയത്ത് ഷട്ടറുകൾ താൽക്കാലികമായി തുറക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *