വീടിന് തീപിടിച്ച് കോൺട്രാക്ടർ വെന്തുമരിച്ച നിലയിൽ.

കോട്ടയo ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് കോൺട്രാക്ടറായ തമിഴ്നാട് സ്വദേശി ശേഖർ (45) വെന്തുമരിച്ചു.
ഇന്നലെ അർദ്ധരാത്രിയിലാണ്അപകടമുണ്ടായതെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ശേഖറെ പുറത്തെത്തിച്ചത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന അദ്ദേഹത്തിൻ്റെ സ്കോർപ്പിയോ കാറും സ്റ്റാർട്ടാക്കിയ നിലയിലായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ശേഖറിൻ്റെ ഭാര്യ കുട്ടികളുമായി റാന്നിയിലുള്ള വസതിയിലേക്ക് പോയിരുന്നതായും നാട്ടുകാർ പറയുന്നു.
തീപിടുത്തത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.