ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഗൃഹനാഥൻ മരിച്ചു, ഭാര്യക്ക് പരിക്ക്

മലപ്പുറത്ത്
മണൽ കയറ്റിവന്ന ലോറിയും സ്കൂട്ടറുമാന് കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവയിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.
മലപ്പുറം പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന് രാവിലെയാണ് അപകടoരണ്ടുപേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്.
ഗൃഹനാഥൻ സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു
ഗുരുതരമായി പരിക്കേറ്റ ഭാര്യ റഷീദയെ (50) വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽ കയറ്റി വരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽ പോകുകയായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു.