മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം.

തിരൂർ: മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
കാലിക്കറ്റ് സർവകലാശാലയിൽ യുഡിഎസ്എഫും എംഎസ്എഫും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് വീടിന് നേരെയുണ്ടായ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, സർവകലാശാല ക്യാമ്പസിലെ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ഇരുവിഭാഗങ്ങളുടെയും പരാതികളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. എംഎസ്എഫ് നൽകിയ പരാതിയിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയും കേസെടുത്തു.
എസ്എഫ്ഐ നൽകിയ പരാതിയിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയും കേസെടുത്തു. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി.