ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെവിട്ട് കോടതി; 2022ലെ കേസിൽ വിധി.

0

ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. നിവിൻ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. കൊച്ചി സ്വദേശിനിയുടെ പരാതിയിൽ 2022ലാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും ഹോട്ടലുകളിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. കണ്ണൂരിലെ സിനിമാ സെറ്റിൽവെച്ചാണ് പൊലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെത്തുടർന്ന് ‘പടവെട്ട്’ സിനിമയുടെ ചിത്രീകരണവും നിർത്തിവെച്ചിരുന്നു. കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കലാകാരനെന്ന നിലയിൽ നഷ്ടപ്പെട്ടത് വർഷങ്ങളാണെന്നും ലിജു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *