ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ മഴ മുന്നറിയിപ്പ്

കേരളത്തിൽ സെപ്റ്റംബർ ഒൻപത് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് പ്രവചനം. കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 10-ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും, 11-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും, 12-ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാമെന്നതിനാൽ പ്രാദേശിക ജാഗ്രതാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നത് നന്ന്.