ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പിലുടനീളം പടരുന്നു; ഇറ്റലിയിൽ വ്യാപക സംഘർഷം.

0

പാരീസ്: ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പിലുടനീളം പടരുന്നു. ഇറ്റലി, അൽബേനിയ, ബെൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാരിനെതിരെ റാലികൾ നടന്നു. ഇറ്റലിയിലെ മിലാനിൽ വ്യാപക സംഘർഷമുണ്ടായി. ആക്രമണം അഴിച്ചുവിടുന്നവർ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്നാണ് ട്രംപിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed