പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വിദേശയാത്ര വിവാദത്തിൽ.

0

ജനങ്ങളെ പ്രതഷേധത്തിന്റെ പേരിൽ തെരുവിലറക്കി അത് ഉച്ചസ്ഥായിയിലെത്തുമ്പോ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തിയതിൽ വിവാദം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ മുന്നോട്ടുപോകവേയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ വിദേശയാത്ര. വിയറ്റ്‌നാമിലെ ഹനോയിലേക്ക് രാഹുല്‍ഗാന്ധി പോയന്നാണ് വിവരം.വിമാനത്തിനുള്ളില്‍ നിന്നുള്ള രാഹുലിന്റെ ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുലിന്റെ വിദേശയാത്രയെ ബിജെപി നേതാക്കള്‍ പരിഹസിച്ചു. യാത്രയെ വിവാദമാക്കേണ്ട എന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ലോക്‌സഭ ചേരുമ്പോള്‍ വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴത്തെത് എന്നും ബിജെപിക്ക് വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ സ്ഥിരീകരണം കോണ്‍ഗ്രസോ രാഹുല്‍ഗാന്ധിയോ നടത്തിയിട്ടില്ല.ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യവും സിജെപിയും തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ അതിനെ നയിക്കേണ്ട രാഹുല്‍ വിദേശത്തേക്ക് മുങ്ങിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ബിജെപി അനുഭാവികള്‍ രൂക്ഷമായ പരിഹാസം ഉയര്‍ത്തുന്നുണ്ട്. ആഷിഷ് സേത്ത് എന്ന ഐഡിയില്‍ നിന്നാണ് രാഹുല്‍ വിമാനത്തിലിരിക്കുന്നതായ വിഡിയോ പുറത്ത് വന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

You may have missed