പ്രകൃതിഭംഗി നുകരാൻ വിസ്റ്റാഡോം റെഡി; മധുര-ഗുരുവായൂർ എക്സ്പ്രസിൽ 22 മുതൽ വിസ്മയ യാത്ര.

കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചിന്റെ ഉദ്ഘാടന സർവീസ് മധുര-ഗുരുവായൂർ എക്സ്പ്രസിൽ 22-ന് ആരംഭിക്കും. വലിയ ഗ്ലാസ് ജനലുകളിലൂടെ പുറംകാഴ്ചകളും ആകാശദൃശ്യങ്ങളും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഈ കോച്ചിലുള്ളത്. ദക്ഷിണ റെയിൽവേ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച കോച്ച് ആഴ്ചയിൽ നാലുദിവസം വീതം ഇരുദിശകളിലേക്കും സർവീസ് നടത്തും. പുലർച്ചെ 2.30-ന് ട്രെയിൻ ഗുരുവായൂരിലെത്തും. തുടർന്ന് രാവിലെ 5.50-ന് ഗുരുവായൂരിൽനിന്ന് മധുരയിലേക്ക് പുറപ്പെടും. രാത്രി 7.10-നാണ് മധുരയിലെത്തുക. കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെയാണ യാത്ര. ഈ പാതയിലെ പച്ചപ്പുനിറഞ്ഞ കുന്നിൻചെരിവുകളും പുഴകളും യാത്രയ്ക്കിടെ കാണാനാകും.