പോലീസ് അസി. കമ്മീഷണറെ തിരിച്ചെടുക്കാനുള്ളഉത്തരവ് ആഭ്യന്തരമന്ത്രി മരവിപ്പിച്ചു

0

കോഴിക്കോട് മുൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ നടപടി.
ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ സഹായിച്ചതിന് കോൺഗ്രസ് നേതാക്കൾ ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് എതിർപ്പ് അറിയിച്ചതിനെത്തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *