നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്.

0

നടൻ ബാലു വർഗീസിനെതിരെ യുവതിയുടെ വക്കീൽ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയിൽ ശരീരത്തിൽ സ്‌പർശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തിൽ പര്യമായി മാപ്പ് പറയണമെന്നും ഇത്തരത്തിൽ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ടാണ് നടന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ദുരനുഭവം ഉണ്ടായ സമയത്ത് തന്നെ ഇക്കാര്യം ചോദ്യം ചെയ്തെങ്കിലും അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു ബാലുവിൻ്റെ മറുപടിയെന്ന് യുവതി പറയുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതല്ലെന്നത് തനിക്ക് ബോധ്യമുണ്ടെന്നും യുവതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed