തിരുവനന്തപുരത്ത് ഒറ്റ മഴയിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ കാരണം ഒരാഴ്ചയ്ക്കുള്ളിൽ ശാസ്ത്രീയ പഠനത്തിലൂടെ വ്യക്തമാക്കുമെന്ന് കോർപ്പറേഷൻ മേയർ വി.വി. രാജേഷ്.

തിരുവനന്തപുരത്ത് ഒറ്റ മഴയിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ കാരണം ഒരാഴ്ചയ്ക്കുള്ളിൽ ശാസ്ത്രീയ പഠനത്തിലൂടെ വ്യക്തമാക്കുമെന്ന് കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. കോർപ്പറേഷൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതും വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യം ഒഴുകിയെത്തി ഡ്രൈനേജുകൾ അടഞ്ഞതുമാണ് വെള്ളക്കെട്ടിന് കാരണമായതെന്നാണ് മേയറുടെ വിശദീകരണം. ഡ്രൈനേജുകളിലെ ഗ്രില്ലുകളുടെ വലുപ്പം ഉൾപ്പെടെയുള്ള നിർമാണപ്പിഴവുകളും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെള്ളക്കെട്ടിന്റെ പേരിൽ ബിജെപി ഭരണത്തെ വിമർശിച്ച മന്ത്രി വി. ശിവൻകുട്ടിക്കെതിരെയും മേയർ രൂക്ഷമായ വിമർശനമുന്നയിച്ചു. നഗരവികസനവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ കാലത്തെ പ്രവർത്തനങ്ങളെയും സ്മാർട്ട് സിറ്റി പദ്ധതിയെയും ചോദ്യം ചെയ്ത മേയർ, മാലിന്യസംസ്കരണത്തിന് സംസ്ഥാന സർക്കാരിന് കൃത്യമായ പദ്ധതിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.