സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി

0

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 14,010 രൂപയായും പവന് 1,12,080 രൂപയായും താഴ്ന്നു. ഇന്നലെ ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, വെള്ളി വിലയിൽ യാതൊരുവിധ മാറ്റവുമില്ലാതെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *