രാസമാലിന്യ മണ്ണെടുപ്പ്: പൂർണ്ണ ശുദ്ധീകരണത്തിന് ആഴ്ചകളുടെ കാത്തിരിപ്പ്.

0

എറിയാട്: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ തണ്ണീർത്തടങ്ങളും നീർച്ചാലുകളും നികത്താനുപയോഗിച്ച രാസമാലിന്യം കലർന്ന മണ്ണ് പൂർണമായും നീക്കുന്നതിന് ആഴ്ചകൾ വേണ്ടിവരും. ഒരു മണ്ണുമാന്തി ഉപയോഗിച്ചാണ് മണ്ണെടുക്കുന്നത്. ചൊവ്വാഴ്ച മുതൽ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയെങ്കിലും ബുധനാഴ്ച വൈകീട്ട് വരെ നാല് ടോറസ് ലോറി മണ്ണ് മാത്രമാണ് കൊണ്ടുപോയിട്ടുള്ളത്. പഞ്ചായത്ത് അധികൃതർ ലോറികൾ പരിശോധിച്ച ശേഷം നൽകിയ പാസ് ഉപയോഗിച്ചാണ് പൊലീസ് നിരീക്ഷണത്തിൽ മണ്ണ് കൊണ്ടുപോയത്. ആർ.ഡി.ഒ. വിളിച്ച യോഗത്തിലെ തീരുമാനമനുസരിച്ച് ഭൂവുടമകളും ഇടനിലക്കാരും ചേർന്നാണ് മണ്ണ് നീക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *