മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇടപെടൽ.

0

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മെല്ലെ പോക്കുനയത്തിലും അന്വേഷണ പുരോഗതിയിലും അതൃപ്തി രേഖപ്പെടുത്തി കേരള ഹൈക്കോടതി. അന്വേഷണ റിപ്പോർട്ടിലെ അവ്യക്തതകളിലും കടുത്ത വിമർശനമുന്നയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി.യോട് നേരിട്ട് ഹാജരാകാൻ കർശന നിർദ്ദേശം നൽകി. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ നൽകിയ വായ്പകൾ വകമാറ്റി സർക്കാരിനെ വഞ്ചിച്ചെന്ന കേസിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ഹൈക്കോടതി ഇടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *