മുടിക്കോട് വട്ടക്കല്ലിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പുതുക്കോട് പാട്ടോല സ്വദേശിനിയായ വീട്ടമ്മക്ക് ദാരുണ അന്ത്യം.

വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ പട്ടിക്കാട് ആറാം കല്ലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാർ ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പുതുക്കോട് മണപ്പാടം പാട്ടോല സ്വദേശിയായ വീട്ടമ്മ മരിച്ചു. പാട്ടോല ചരപ്പറമ്പിൽ വീട്ടിൽ ലത (51) ആണ് മരിച്ചത് മകൻ വിഷ്ണു പരിക്കേറ്റ് ചികിത്സയിലാണ്. കാറിൽ ഉണ്ടായിരുന്ന കല്ലിങ്കൽപ്പാടം സ്വദേശി മുരിയാട്ടിൽ വിഷ്ണു, സുഹൃത്ത് വിഷ്ണു എന്നിവർക്കും പരിക്കേറ്റു.
പട്ടിക്കാടിന് സമീപം
വട്ടക്കല്ലിനും ആറാം കല്ലിനും മധ്യേയാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ബൈക്കിൽ സഞ്ചരിച്ച ലതയ്ക്കും കാറിൽ ഉണ്ടായിരുന്ന കല്ലിങ്കൽ പാടം സ്വദേശി വിഷ്ണുവിനും സാരമായി പരിക്കേറ്റു. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ലത മരണപ്പെട്ടത്.
കണ്ണമ്പ്ര ജങ്ഷനിൽ ഉണ്ണിയേട്ടന്റെ ചായക്കടയിൽ ജോലി ചെയ്യുന്ന പുതുക്കോട് പാട്ടോല പടിഞ്ഞാറേ വീട്ടിൽ വേലായുധന്റെ ഭാര്യയാണ് പരേതയായ ലത.