തുണിക്കടയിൽ തീപിടിത്തം, വൻ നഷ്ടം, ആളപായമില്ല.

0

ആലുവ മുനിസിപ്പൽ ബസ് സ്റ്റാന്റ് പ്രവേശന കവാടത്തിന് സമീപം റിയാസിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തുണിക്കടയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് രാവിലെ കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് അഗ്നിശമനസേന കേന്ദ്രത്തിൽ നിന്ന് രണ്ട് യൂണിറ്റുകളെത്തി. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നതിന് മുൻപ് അണച്ചു. കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ, ടൈലറിങ് മെറ്റീരിയലുകൾ, പെർഫ്യൂമുകൾ, ഇസ്ലാമിക് ബുക് പ്രസിദ്ധീകരണങ്ങൾ എന്നിവ പൂർണ്ണമായി കത്തിനശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *