കാർഗോ വിമാന ദുരന്തം; ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തു, അന്വേഷണം ശക്തം

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ വിമാനത്തിന്റെ ഫ്ളൈറ്റ് റെക്കോര്‍ഡറുകള്‍ കണ്ടെടുത്തതായി നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ്(NTSB) അറിയിച്ചു. കണ്ടെടുത്ത ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും കൂടുതല്‍ പരിശോധനയ്ക്കായി NTSB ആസ്ഥാനത്തേക്ക് മാറ്റി. അന്വേഷണ സംഘം ഫ്ളൈറ്റ് ഹിസ്റ്ററി, ക്രൂവിന്റെ അനുഭവസമ്പത്ത്, റഡാര്‍ വിവരങ്ങള്‍, എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം എന്നിവയടക്കം പരിശോധിക്കുമെന്നും NTSB വ്യക്തമാക്കി. ഇതിനൊപ്പം റണ്‍വേകളില്‍ വിമാനങ്ങള്‍ നിയന്ത്രണം നഷ്ടമായി സഞ്ചരിക്കുന്നത് തടയാനായി രൂപകല്പന ചെയ്തിരിക്കുന്ന എഞ്ചിനീയേര്‍ഡ് മെറ്റീരിയല്‍സ് അറസ്റ്റിങ് സിസ്റ്റം ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.