കാട്ടകാമ്പാൽ ഗ്രാമപ്പഞ്ചായത്തിലെ വാവേക്കർ കോൾപ്പടവ് ബണ്ടിൽ വിള്ളൽ കണ്ടെത്തിയതോടെ കർഷകർ ആശങ്കയിൽ.

0

കാട്ടകാമ്പാൽ ഗ്രാമപ്പഞ്ചായത്തിലെ വാവേക്കർ കോൾപ്പടവ് ബണ്ടിൽ വിള്ളൽ കണ്ടെത്തിയതോടെ കർഷകർ ആശങ്കയിൽ. 60 ഏക്കറോളം കൃഷിഭൂമിയിലെ ജലനിയന്ത്രണത്തിനുള്ള മൺവരമ്പിലാണ് വിള്ളൽ രൂപപ്പെട്ടത്. പലയിടങ്ങളിലും ബണ്ടിനടിയിലൂടെ വെള്ളം ചോർന്നുപോകുന്നതും ആശങ്ക വർധിപ്പിക്കുന്നു. ശനിയാഴ്ച ഞാറുനടീലിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് ബണ്ടിന്റെ തകർച്ചാഭീഷണി. മുൻവർഷങ്ങളിലും ബണ്ടിലെ പ്രശ്നങ്ങൾ കാരണം കൃഷിനാശവും സാമ്പത്തിക നഷ്ടവും നേരിട്ട കർഷകർ ഇത്തവണയും ആശങ്കയിലാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ബണ്ടിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖരസമിതി ഭാരവാഹികൾ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed