ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്ടോബർ 1 മുതൽ മരവിപ്പിക്കും.

കഴിഞ്ഞ ആറുമാസത്തിൽ ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. കഴിഞ്ഞ ആറുമാസമായി റേഷൻ കാർഡ് ഉപയോഗിക്കാത്ത ഒരു കോടി അൻപത്തിയെട്ട് ലക്ഷം പേരുടെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. ഇവരുടെ റേഷൻ കാർഡുകൾ മരവിപ്പിക്കുമെങ്കിലും ഉടൻ പേര് വെട്ടാനുള്ള നടപടി ഉണ്ടാകില്ല. പകരം മൂന്ന് മാസത്തെ സമയം ഇവ യഥാർത്ഥ ഉപഭോക്താക്കളുടേതാണെന്ന് തെളിയിക്കാൻ നൽകും.ഈ സമയപരിധിക്കുള്ളിൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയാൽ റേഷ കാർഡുകൾ മരവിപ്പിച്ച നടപടി പിൻവലിക്കും